ജാലകങ്ങളില്ലത്തതാണെന്റെ ലോകം
ഞാനിന്നിന്‍റെ പ്രതീകാമാകയാല്‍
ഇരുള്പ്പടര്‍പ്പാനെന്റെ ചുറ്റിലും
പലപ്പോഴും ഘോരമാ യെന്നുള്ളിലും
ബാഹ്യലോകത്ത് പടുത്തുയറ്ത്തും
അംബരചുംബികളെക്കാള്‍ വലുതാണെന് റെമോഹം
"കൊയ്ത്തതരിവാളിനാല്‍ പരന്റെ തലയെടുത്ത്
രകതപ്പുഴകളെ ഭൂമിക്കു ദാനമായ് നല്‍കുന്ന
മനുഷ്യമൃഗങ്ങളില്‍ ഒരാള്‍ ഞാനും "
അതെ -ഞാനിന്നിന്റെ പ്രതീകമാണല്ലോ!
സമയത്തെ ചെറുതാക്കി യാന്ത്രിക മനുഷ്യന്‍
മുന്നോട്ട് മുന്നോട്ട് കുതിച്ച് കരേറുമ്പോൾ
ചിന്തിക്കുന്നെന്റെയും അവൻറെയും മനസ്സ്
തെല്ലുവലുതായ് ...തെല്ലൊന്നു ഘോ രമായ്
നന്മയെക്കുറിച്ചല്ല ;രാസമാറ് റങ്ങളാല്
നാളെയെ എങ്ങനെ 'നിറമുള്ളതാക്കാ'മെന്ന്
....ഇതെല്ലാം കാലമെഴുതിയ കവി
ഒരേടു മാത്രം ....
മനസ്സിലെ പൊടിയും മഞ്ഞും തട്ടിമാറ്റി
ഞാന്‍ എന്നിലേക്കൊന്നു നോക്കവെ
കണ്ടെത്തി ചെറിയൊരു ജാലകം
അതാണെന്റെ 'മനസ്സാക്ഷി'
അതെനിക്കു സമ്മാനിച്ചു എന്നുളളറകളിലെ
നന്മയുടെ ഏതാനും നിറഞ്ഞ കാഴ്ച്ചകളെ
നികുതി ചുമത്തില്ലല്ലോ സ്നേഹത്തിന്മേലാരും
നിറയട്ടെ എന്‍-നിന്‍ മനസ്സില്‍ സ്നേഹാ ദരങ്ങള്‍
'പണ്ടൊരു മന്നന്‍ പ്രജകളെ സ്നേഹിച്ചപോല്‍...'
പണ്ടൊരു രക്ഷകന്‍ ശത്രുക്കളെ സ്നേഹിച്ചപോല്‍...
ഇനിയുള്ള കാലത്ത് ലോകത്ത്
'മാസ്കു'കളെ ബഹിഷകരിച്ച് ജീവിക്കാം
മനസ്സിലെ ആ ചില്ലുജാലകമുടയുവോളം
പരനുസ്നേഹം നല്‍കി പരോപകരമായ്
ഈ ഭൂവില്‍ വാണരുളാന്‍ മോഹം;
ഇനി അതാണെൻറെ ദാഹം...!
1 അഭിപ്രായം:
കൊള്ളാം കേട്ടോ ?നന്നായിട്ടുണ്ട് .എഴുതുക ,.,.അഭിനന്ദനങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ