2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

പരമ്പര തുടരുകയാണ് ....................

'മഴക്കാറായ് മഴയായ് ഒരു കടലായ്...........'
പരമ്പര തുടരുന്നു ...
നാളെ യിനിയെന്ത്‌ ???
പ്രതീക്ഷകൾ  സ്വപ്‌നങ്ങൾ പ്രവചനങ്ങൾ...
ഒരു ദിനം കണ്ണീരും  വരും ദിനം ചിരിയും 
'എപ്പിസോഡുകൾ നീളു ന്നുണ്ടെന്നും...
കണ്ടുകണ്ടിരിക്കെ കരണ്ട് പോയി ;
പെട്ടെന്ന്  ആരോ പറഞ്ഞു -
' അതെ,ഇങ്ങനെയാണ്‍   ജീവിതം'
എൻറെ സമ്മതം _ 
അതെ, ഇങ്ങനെയാണ്‍ ജീവിതം...
കണ്ട്കണ്ടിരിക്കെ ഒരു  'കരണ്ട്' പോക്ക്
പിന്നെ ഒരു നിശബ്ദത നിശ്ചലം
പിന്നെയും പരമ്പര തുടരുകയാണ് 
അടുത്ത കരണ്ട്  പോക്ക് വരെ 
കൂടെ ചലിക്കുന്നു പ്രേക്ഷകൻറെ -
കണ്ണുകളും മനസ്സും.... 

അഭിപ്രായങ്ങളൊന്നുമില്ല: