അക്ഷരമെന്നതെന്നെ പഠിപ്പിച്ചു -
'ഞാൻ , നീ , നാം ,അവർ...'
അക്ഷരമെന്നതെന്നെ പഠിപ്പിച്ചു -
'അവിടെ,ഇവിടെ,എവിടെയെന്നും..'
അങ്ങനെ ജ്ഞാനിയായ് കഴിയവേ
വീണ്ടുമജ്ഞാനം പകർന്നക്ഷരം..
ജീവിതനൗകയിൽ മുന്നോട്ടുപോകവേ
ഉത്തരങ്ങളില്ലാത്ത ചോദ്യക്കയങ്ങളിൽ
വീണ്ടുമജ്ഞാനമെന്നെ വഴിമുടക്കുന്നു ..
ഞാൻ തളർന്നു വീഴുന്നു വഴിയിൽ
അക്ഷരജ്ഞാനത്തിനപ്പുറമൊന്നെനി-
ക്കാവശ്യം-തെല്ലനുഭവ ജ്ഞാനം ..
അക്ഷരദീപം കൊളുത്തീ ഗുരുക്കന്മാർ
എണ്ണയിലിട്ടിതെങ്ങൊട്ടു പോയി?
ഇന്നീ ജഗത്തിൻ പ്രകാശമായ് ഞാൻ
കത്തിയെരിഞ്ഞിടുമ്പോഴും
അനുഭവങ്ങളെന്നെ തളർത്തുമ്പോൾ
എൻ ഗുരുമാത്രം ഓർമ്മയിൽ..
'നാം ജീവിക്കുന്നു മരണംവരെ മാത്രം'
അറിയാനിനിയുമേറെ ബാക്കിവെച്ച് ..
ഈ ലോകമൊന്നായ് നേടാനക്ഷരം
മതിയെന്നാകിലും അറിവ് പൂർണമോ!
ദേ !അക്ഷരപ്പൂട്ടു തുറക്കാനാവാതെ
അജ്ഞാനമെന്നെ വീണ്ടും പുണരുന്നു...
'ഞാൻ , നീ , നാം ,അവർ...'
അക്ഷരമെന്നതെന്നെ പഠിപ്പിച്ചു -
'അവിടെ,ഇവിടെ,എവിടെയെന്നും..'
അങ്ങനെ ജ്ഞാനിയായ് കഴിയവേ
വീണ്ടുമജ്ഞാനം പകർന്നക്ഷരം..
ജീവിതനൗകയിൽ മുന്നോട്ടുപോകവേ
ഉത്തരങ്ങളില്ലാത്ത ചോദ്യക്കയങ്ങളിൽ
വീണ്ടുമജ്ഞാനമെന്നെ വഴിമുടക്കുന്നു ..
ഞാൻ തളർന്നു വീഴുന്നു വഴിയിൽ
അക്ഷരജ്ഞാനത്തിനപ്പുറമൊന്നെനി-
ക്കാവശ്യം-തെല്ലനുഭവ ജ്ഞാനം ..
അക്ഷരദീപം കൊളുത്തീ ഗുരുക്കന്മാർ
എണ്ണയിലിട്ടിതെങ്ങൊട്ടു പോയി?
ഇന്നീ ജഗത്തിൻ പ്രകാശമായ് ഞാൻ
കത്തിയെരിഞ്ഞിടുമ്പോഴും
അനുഭവങ്ങളെന്നെ തളർത്തുമ്പോൾ
എൻ ഗുരുമാത്രം ഓർമ്മയിൽ..
'നാം ജീവിക്കുന്നു മരണംവരെ മാത്രം'
അറിയാനിനിയുമേറെ ബാക്കിവെച്ച് ..
ഈ ലോകമൊന്നായ് നേടാനക്ഷരം
മതിയെന്നാകിലും അറിവ് പൂർണമോ!
ദേ !അക്ഷരപ്പൂട്ടു തുറക്കാനാവാതെ
അജ്ഞാനമെന്നെ വീണ്ടും പുണരുന്നു...
3 അഭിപ്രായങ്ങൾ:
കൊള്ളാമല്ലോ
അങ്കിളിന്റെ കുഞ്ഞുവാവ നന്നായി എഴുതി മമ്മക്ക് ഒരു പിന്‍ഗാമി .,.,വളരെ മനോഹരമായ വരികള്‍ ആശംസകളോടെ
thanks...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ