കുറിച്ചിട്ടതൊക്കെയും
തെറ്റായ്കയാൽ
ഞാൻ വീണ്ടും
ചിന്തിച്ചു -നിദ്ര!
നിദ്രയാണേറ്റം നല്ലതെന്നാരോ
പറഞ്ഞ നിമിഷം ഞാനും ചിന്തിച്ചു :
ഉരുണ്ടുരുളുന്ന ലോകത്തെയറിയാതെ
ചതിയുടെ ചിതകളെ കാണാതെ
ഒരല്പനേരം ഞാനുമുറങ്ങട്ടെ ;
ശാന്തതയുടെ മടിത്തട്ടിൽ വിശ്രമിക്കട്ടെ.
കഥകളറിയാതെ കവിതയെഴുതാതെ
മന്ദമെൻ മനതാരും മയങ്ങിടട്ടെ.
സ്വപ്നങ്ങളിൽ ആരും വരികവേണ്ട
'ലോകത്തെ വരച്ചുകാണിക്കാനാണെങ്കിൽ'...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ