2013 ജൂലൈ 11, വ്യാഴാഴ്‌ച

നിൻ തണലിൽ ഞാൻ ......


ഞാൻ   നിന്നെ അറിഞ്ഞില്ല നാഥാ
നിൻ സ്നേഹമനുഭവിച്ചില്ല
നിന്നെ തേടാത്ത നാളിതു വരെയും
നിന്നെ കാണാത്ത നാളിതു വരെയും
               തുഛമീ ജീവിതനൗകയിൽ കൂട്ടായി  വന്നൊരാ
               നാൾ മുതൽ എൻ വഴികളനുഗ്രഹീതം
                നാഥാ നിൻറെ  സ്നേഹത്തിൽ ലീനയായ്
                 ഞാനും സ്നേഹിക്കുന്നീ ലോകത്തെയേറെ
 നിൻ തണലിൽ ശാന്തമായ് കഴിയാൻ
 ആയുസേറെ നല്കണം വിഭോ
 നിന്റേതു മാത്രമായ് മാറ്റണമെന്നെ
നിൻറെ ദാസിയായെന്നാളും
                  ഞാൻ ജീവിക്കുന്നത് നിനക്കായ്‌...
                  എനിക്കീ  ജീവൻ തന്നവനായ്...
                  സ്വയംഹത്യക്കൊരുങ്ങവേ  നിൻ
                   സ്വരം കേട്ടു പിന്നിൽ നിന്നും.
മരണവെപ്രാളത്തിൽ അറിയാതെ
നിന്നെയും വിളിച്ചു -'ഈശ്വരാ'
പൊട്ടിവീണൊരാ ഇരുമുഴം കയർ-
താഴെ നിൻ മുൻപിലായ്...
                    കണ്ടു ഞാനെൻറെ നാഥനെയവിടെ
                    സ്നേഹം ചൊരിയും പെരുമഴയെ
                    ഒരു ഇടിമുഴക്കത്തിന്നൊടുവിൽ
                     പെയ്ത സ്നേഹമഴയെ ....
 പ്രണയം വിടരുകയായിരുന്നവിടെ
 സ്രഷ്ടാവിനോടുള്ള  എൻറെ  പ്രണയം
കമ്പത്തിനൊപ്പം ഇമ്പമാർന്ന  പ്രണയം
ഇന്ന് ഞാൻ അറിയുന്നെൻ  ദൈവത്തെ!
                     ഇന്നീ തണൽമരച്ചോട്ടിൽ മയങ്ങവെ
                     മറന്നിടുന്നു എൻ ദു:ഖങ്ങളെ...
                     ശാന്തമനെന്റെ മാനസം
                     സാന്ദ്രമാണെൻ  ജീവിതവും.!!!  

അഭിപ്രായങ്ങളൊന്നുമില്ല: