നർമ്മത്തിൻ മർമ്മമന്വേഷിച്ചു ഞാൻ നടക്കുമ്പോൾ
പാതിവഴിയിൽ കരുണയുടെ സ്പന്ദനം
പിന്നെയും കരുതലിൽ മുന്നോട്ട് നീങ്ങുമ്പോൾ
ഹാസ്യത്തിൻ മൃദംഗതാളം ........
ജീവിതം ഇങ്ങനെയല്ലേ ??
അന്വേഷിപ്പതെന്തു നാം കാണുന്നു!
കാണുന്നു ചുറ്റും ഈ ചുറ്റുപാടിനെ
കാലം വരച്ച കവിതയെ ...
ആദിമുതൽ അന്തരംഗം വരെ
ഇന്നീ ഭൂവിൽ മർത്യനിതു കാഴ്ച
"ജന്മം തന്ന ജനകനും ജനനിക്കും
കണ്ണീരിലുപ്പിട്ട കഞ്ഞി ........."
മന്ത്രമെന്നോതും മണ്ടത്തരങ്ങളിൽ
കെട്ടുകളിലമാർഷം പകരാത്ത മാത്രയിൽ
ജീവിതം മടുത്തെന്നു തോന്നുമ്പോഴെഴുതുന്ന
കാവ്യശില്പത്തിനിവിടെന്തു വേഴ്ച !
മലർകളാൽ മഴക്കാറാൽ അണിയിച്ചൊരുക്കിയ
പ്രകൃതിയിൽ നിന്നൊരു പൂവ്
ചോദിക്കാനർഹ ഞാൻ......
'ഞാൻ' ജനിക്കുന്നു എന്നിലും
പലപ്പോഴും സ്നേഹിതാ നിന്നിലും....
വീണ്ടും ഞാൻ അന്വേഷിക്കുന്നത്
നർമ്മത്തെ മാത്രമാണ് ....
അറിയുന്നില്ല ഞാൻ ,കാണുന്നില്ല ഞാൻ
അതിൻറെ മർമ്മത്തെ മാത്രം .....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ