2013 നവംബർ 13, ബുധനാഴ്‌ച

തനിയെ

തനിച്ചിരുന്നു മടുത്തപ്പോളെ പ്പോഴോ
വെറുതെ ചിന്തിച്ചു :ചാരെ നീ വന്നെങ്കിലെന്ന്
ആർദ്രമായ് മിഴികളെപ്പോഴോ പതിയെ,
വിതുമ്പിയെന്നുള്ളം അറിയാതെ മെല്ലെ .
അകലെ നാം സ്നേഹിച്ചിരിക്കയാണെങ്കിലും
 നെഞ്ചകമുരുകുന്നു നിന്നഭാവത്തിൽ ...

 നാമന്നു കണ്ടാദ്യമായ് നിലാവിൻ കീഴെ
അദമ്യമാം നാണത്തിൽ നനഞ്ഞു നാമാദ്യമായ് ...
സ്വപ്നത്തിൻ കളിയൂഞ്ഞാൽ കെട്ടിനാമവിടെ
പ്രണയസിന്ദൂരത്തിൻ മലർവാടി തീർത്തു .
ഒളികണ്ണിമ വെട്ടാതെ അന്ന് നടന്നകലുവോളം
നാം പരസ്പരം നോട്ടത്താൽ പുണർന്നു .

പെട്ടെന്ന് ഞൊടിയിടയെവിടെയോ തോന്നി
നീയും 'തിരക്കാണെ'ന്ന് പറഞ്ഞാൽ ....
വെടിയുന്നു നിന്നെയും സ്വപ്നഗായകാ
'കിനാവി'ലേക്ക് തന്നെ നീ മടങ്ങിക്കൊള്ളുക
താങ്ങില്ലാതെ തണലില്ലാതെ  തനിയെ
തുഴഞ്ഞു നീങ്ങട്ടെ ഞാൻ  ജീവിതനൗകയിൽ .


അന്തിയാകുന്നതും കാത്തിരിക്കുന്നു ഞാൻ
 കത്തിയെരിയുന്ന സൂര്യഗോളം നോക്കി
തനിച്ചുനിന്നങ്ങനെ വെളിച്ചമരുളുന്നൂ ഭവാൻ
അന്തിയാവുമ്പോൾ അണയുന്നൂ തനിയെ
ഇഹ ജീവിതവും തനിയെ വെളിച്ചമാകട്ടെ
അണയട്ടെ തനിയെ അന്തിയിൽ മരണമായ്‌ ...!       

അഭിപ്രായങ്ങളൊന്നുമില്ല: