മരണമെന്നെ വിളിച്ചപ്പോൾ പലപ്പോഴും
തിരക്കിലായിരുന്നു ഞാൻ നിനക്ക് വേണ്ടി
തിരക്ക് കഴിഞ്ഞ് മരിക്കാൻ ഞാൻ ചെല്ലവെ
മരണവണ്ടി തിരിച്ച് പോയി ..
ജീവിതം നിനക്കായി നല്കിയ നാൾമുതൽ
മരണം മടിക്കുന്നു വന്നടുക്കാൻ ..
പേമാരി നല്കാതെ മേഘ ശകലങ്ങൾ
മറഞ്ഞു നീങ്ങുന്നു അകലെ മെല്ലെ .
കാലം വരുത്തുന്ന മാറ്റങ്ങളോ നിൻറെ -
സ്നേഹം വരുത്തിയ മാറ്റങ്ങളോ !!
അറിയില്ല -വാക്കുകളാൽ എഴുതി -
നിറയ്ക്കാൻ കഴിയാത്ത കവിത !!
എൻ ജീവിത മരീചികയിലേക്ക് നീ-
പകർന്ന മഞ്ഞുതുള്ളികൾ നിറയെ
അന്തരം നല്കി നീ എനിക്കുംമരണ-
ത്തിനുമിട യലയ്..നല്കി പുതുജീവൻ .
തിരക്കിലായിരുന്നു ഞാൻ നിനക്ക് വേണ്ടി
തിരക്ക് കഴിഞ്ഞ് മരിക്കാൻ ഞാൻ ചെല്ലവെ
മരണവണ്ടി തിരിച്ച് പോയി ..
ജീവിതം നിനക്കായി നല്കിയ നാൾമുതൽ
മരണം മടിക്കുന്നു വന്നടുക്കാൻ ..
പേമാരി നല്കാതെ മേഘ ശകലങ്ങൾ
മറഞ്ഞു നീങ്ങുന്നു അകലെ മെല്ലെ .
കാലം വരുത്തുന്ന മാറ്റങ്ങളോ നിൻറെ -
സ്നേഹം വരുത്തിയ മാറ്റങ്ങളോ !!
അറിയില്ല -വാക്കുകളാൽ എഴുതി -
നിറയ്ക്കാൻ കഴിയാത്ത കവിത !!
എൻ ജീവിത മരീചികയിലേക്ക് നീ-
പകർന്ന മഞ്ഞുതുള്ളികൾ നിറയെ
അന്തരം നല്കി നീ എനിക്കുംമരണ-
ത്തിനുമിട യലയ്..നല്കി പുതുജീവൻ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ