കാണാത്തത് കാണാനും
കേൾക്കാത്തത് കേൾക്കാനും
രുചിക്കാത്തത് രുചിക്കാനും
അനുഭവിക്കാത്തതനുഭാവിക്കാനു-
മായ് പുതിയ പ്രഭാതങ്ങൾ ...
അറിയാനൊത്തിരിയിനിയും
എന്ന് ഓർമിപ്പിക്കുന്ന പുലരികൾ
ജീവിതത്തിലെ പുതിയ ഏടുകൾ..
കാറ്റു മന്ത്രിച്ച കവിതയ്ക്ക്
കാതോർത്തു നിന്നു ഞാൻ...
പുതിയ പ്രഭാതത്തിൽ കേട്ട-
ഒരു സുവിശേഷമെന്നോണം .
പുതുമയെ അരുളുന്നൂ ഭവാൻ
എന്നും ഒരു സൂര്യോദയത്തോടെ
നല്കുന്നൂ ഈശ്വരനെന്നും
നന്നാകാൻ ഒരവസരം കൂടി
നന്മയാകാൻ ഒരവസരം കൂടി !!
"പുതുമയുള്ള മനുഷ്യനായ്
ഞാൻ പുനർജനിക്കാറുണ്ടോ?"
അറിയാതെപ്പൊഴൊ ഞാൻ
തിരിഞ്ഞുനോക്കവേ കണ്ടു -
പുതുമയിൽ മാറുന്ന എന്നെ
'മുൻകൂട്ടി കണ്ടെല്ലാം നോക്കി-
നടത്തി ലാഭംകൊയ്യുന്ന കോടീശ്വരി
ഇനി ഭാവി പ്രവചിക്കുമീശ്വരി .!!
(അവസാന വരികളിൽ ,പണം ഭരണം നടത്തുന്നു എന്ന് മാത്രമാണുദ്ദേശിച്ചത്.. )
കേൾക്കാത്തത് കേൾക്കാനും
രുചിക്കാത്തത് രുചിക്കാനും
അനുഭവിക്കാത്തതനുഭാവിക്കാനു-
മായ് പുതിയ പ്രഭാതങ്ങൾ ...
അറിയാനൊത്തിരിയിനിയും
എന്ന് ഓർമിപ്പിക്കുന്ന പുലരികൾ
ജീവിതത്തിലെ പുതിയ ഏടുകൾ..
കാറ്റു മന്ത്രിച്ച കവിതയ്ക്ക്
കാതോർത്തു നിന്നു ഞാൻ...
പുതിയ പ്രഭാതത്തിൽ കേട്ട-
ഒരു സുവിശേഷമെന്നോണം .
പുതുമയെ അരുളുന്നൂ ഭവാൻ
എന്നും ഒരു സൂര്യോദയത്തോടെ
നല്കുന്നൂ ഈശ്വരനെന്നും
നന്നാകാൻ ഒരവസരം കൂടി
നന്മയാകാൻ ഒരവസരം കൂടി !!
"പുതുമയുള്ള മനുഷ്യനായ്
ഞാൻ പുനർജനിക്കാറുണ്ടോ?"
അറിയാതെപ്പൊഴൊ ഞാൻ
തിരിഞ്ഞുനോക്കവേ കണ്ടു -
പുതുമയിൽ മാറുന്ന എന്നെ
'മുൻകൂട്ടി കണ്ടെല്ലാം നോക്കി-
നടത്തി ലാഭംകൊയ്യുന്ന കോടീശ്വരി
ഇനി ഭാവി പ്രവചിക്കുമീശ്വരി .!!
(അവസാന വരികളിൽ ,പണം ഭരണം നടത്തുന്നു എന്ന് മാത്രമാണുദ്ദേശിച്ചത്.. )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ