സമതയുടെ കൊടിയും പേറി നടന്നനാള ത്രയും
ഞാൻ അസമാന വ്യക്തിയായിരുന്നു .
ഇന്നെന്റെ ലോകം ചിന്തിക്കുന്നതൊക്കെയും
സഭ്യമെന്നു ഞാൻ വിളിക്കേണ്ടി വരുന്നു
ലോകം ജയിച്ചിരിക്കുന്നെന്റെമേ ൽ
ഇനി ഞാൻ ലോകത്തിനഥീനയാണ് .
അല്ലലായിരുന്നു ഈ നാളത്രയും
ഞാൻ നിന്റെതല്ലായിരുന്ന നാളത്രയും
മഴയായ് പെയ്തു മറഞ്ഞ ഓർമ്മകൾ ...;
തിരിച്ചുവരാത്ത എൻ ബാല്യം...
അനുഭവങ്ങൾ ചേർത്തെഴുതിയ കാവ്യം
ഇനി ഞാൻ ചിന്തിക്കയില്ലൊരു നാളും
വെറും കയ്യോടെ ഞാൻ യാത്രയായീടുന്നു
എൻ ഭൂതമേ എനിക്ക് വേണ്ട നിന്നെ
എവർത്തമാനമേ നിൻ മടിത്തട്ടിൽ
'ശാന്ത'മായ് ഞാനുറങ്ങുന്നതെങ്ങനെ?
അറിയില്ല!ഭൂവിൻറെ അഖിലാണ്‍ഡമണ്‍ഡപം
അണിയിച്ചൊരുക്കാൻ എനിക്ക് കരുത്തില്ല .
വിപഞ്ചിക നിലയ്ക്കുന്ന പോലുള്ള മൗ നത്തിൻ
ഛായയിൽ പതിവാർന്നു വിശ്രമിക്കാൻ മോഹം
അഴലാണ് ചുറ്റിലും നിറയുന്ന ഇരുളും
വീണ്ടും ആ യാത്ര തുടരുന്നെന്നു മാത്രം..!
ഞാൻ അസമാന വ്യക്തിയായിരുന്നു .
ഇന്നെന്റെ ലോകം ചിന്തിക്കുന്നതൊക്കെയും
സഭ്യമെന്നു ഞാൻ വിളിക്കേണ്ടി വരുന്നു
ലോകം ജയിച്ചിരിക്കുന്നെന്റെമേ ൽ
ഇനി ഞാൻ ലോകത്തിനഥീനയാണ് .
അല്ലലായിരുന്നു ഈ നാളത്രയും
ഞാൻ നിന്റെതല്ലായിരുന്ന നാളത്രയും
മഴയായ് പെയ്തു മറഞ്ഞ ഓർമ്മകൾ ...;
തിരിച്ചുവരാത്ത എൻ ബാല്യം...
അനുഭവങ്ങൾ ചേർത്തെഴുതിയ കാവ്യം
ഇനി ഞാൻ ചിന്തിക്കയില്ലൊരു നാളും
വെറും കയ്യോടെ ഞാൻ യാത്രയായീടുന്നു
എൻ ഭൂതമേ എനിക്ക് വേണ്ട നിന്നെ
എവർത്തമാനമേ നിൻ മടിത്തട്ടിൽ
'ശാന്ത'മായ് ഞാനുറങ്ങുന്നതെങ്ങനെ?
അറിയില്ല!ഭൂവിൻറെ അഖിലാണ്‍ഡമണ്‍ഡപം
അണിയിച്ചൊരുക്കാൻ എനിക്ക് കരുത്തില്ല .
വിപഞ്ചിക നിലയ്ക്കുന്ന പോലുള്ള മൗ നത്തിൻ
ഛായയിൽ പതിവാർന്നു വിശ്രമിക്കാൻ മോഹം
അഴലാണ് ചുറ്റിലും നിറയുന്ന ഇരുളും
വീണ്ടും ആ യാത്ര തുടരുന്നെന്നു മാത്രം..!
1 അഭിപ്രായം:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ